Skip to main content

ലോകകപ്പിണ്റ്റെ പിച്ചിലേക്ക്‌


ഇനി വെറും 20 ദിവസങ്ങള്‍.2011 ലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനു സാക്ഷിയാവാന്‍,നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനു അറുതിവരുത്താന്‍ ഇന്ത്യന്‍ മൈതാനങ്ങളിലെ പുല്‍ത്തകിടുകള്‍ ഇതാ ഒരുങ്ങിക്കഴിഞ്ഞു.ഇന്ത്യ-ശ്രീലങ്ക-ബംഗ്ളാദേശ്‌ എന്നീ മൂന്നു രാജ്യങ്ങള്‍ ആതിഥേയരാവുന്ന ഐ.സി.സി ക്രിക്കറ്റ്‌ ലോകകപ്പിനു 2011 ഫെബ്രുവരി 19,ശനിയാഴ്ച്ച അരങ്ങൊരുങ്ങുന്നു.ആദ്യ മത്സരത്തില്‍ ആതിഥേയര്‍ തന്നെ മാറ്റുരയ്ക്കും,ഇന്ത്യയും ബംഗ്ളാദേശും.പിന്നീട്‌ 14 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിണ്റ്റെ മറ്റുമത്സരങ്ങള്‍ക്ക്‌ തുടക്കമാകും.
ഇത്തവണ ലോകകപ്പിണ്റ്റെ മത്സരഘടനക്ക്‌ അടിമുടി മാറ്റങ്ങളാണ്‌.കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാക്കിസ്ഥാനും വളരെ പെട്ടെന്ന്‌ ലോകകപ്പിനോട്‌ വിടവാങ്ങിയത്‌ മത്സരഘടനയിലെ പാളിച്ചകള്‍ കൊണ്ടാണെന്ന്‌ വാദം ഉയര്‍ന്നതും,ഇവര്‍ പുറത്തായത്‌ നടത്തിപ്പുകാര്‍ക്ക്‌ വമ്പിച്ച നഷ്ടം വരുത്തി തീര്‍ത്തതുമാകാം ഈയൊരു മാറ്റത്തിന്‌ ഐ.സി.സി മുതിര്‍ന്നത്‌.7 ടീമുകള്‍ വീതമുള്ള രണ്ട്‌ ഗ്രൂപ്പുകളാണിത്തവണ.ഇതില്‍ ഒരു ഗ്രൂപ്പിലെ എല്ലാവരുമായും ഒരു ടീം ഏറ്റുമുട്ടും.ഇതിനു ശേഷം ഗ്രൂപ്പിലെ ആദ്യ നാലു സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്‌ യോഗ്യത നേടും.തുടര്‍ന്ന്‌ സെമി ,ഫൈനല്‍ മത്സരങ്ങള്‍.2007 ലോകകപ്പില്‍ നാലു ഗ്രൂപ്പുകളില്‍ നിന്നു ജയിച്ചു കയറുന്ന രണ്ട്‌ ടീമുകള്‍ പിന്നീട്‌ സൂപ്പര്‍ എട്ട്‌ എന്ന വിരസമായ റൌണ്ടിലേക്ക്‌ കടക്കുകയായിരുന്നു.എന്നാല്‍ ഇത്തവണ ഗ്രൂപ്പ്‌ മത്സരങ്ങള്‍ക്ക്‌ പിറകെ നോക്കൌട്ട്‌ മത്സരങ്ങള്‍ വരുന്നതോടെ ലോകകപ്പ്‌ വാശിയേറിയ പോരാട്ടങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുമെന്ന്‌ ഉറപ്പ്‌.
ഗ്രൂപ്പ്‌ എ യില്‍ മുന്‍ ചാമ്പ്യന്‍മാര്‍ ആസ്ട്രേലിയ,ന്യൂസിലാണ്റ്റ്‌,പാകിസ്താന്‍,ശ്രീലങ്ക എന്നീ കരുത്തരും താരതമ്യേന ദുര്‍ഭലരായ സിംബാബ്‌വെ,കാനഡ,കെനിയ എന്നിവരും ഉള്‍പ്പെടുന്നു.മരണഗ്രൂപ്പ്‌ എന്നറിയപ്പെടുന്ന ഗ്രൂപ്പ്‌ ബിയില്‍ ഇന്ത്യക്കു പുറമേ ബംഗ്ളാദേശ്‌,ഇംഗ്ളണ്ട്‌,ദക്ഷിണാഫ്രിക്ക,വെസ്റ്റ്‌ ഇന്‍ഡീസ്‌,അയര്‍ലാണ്റ്റ്‌,നെതര്‍ലാണ്റ്റ്സ്‌ എന്നിവരും ഉള്‍പ്പെടുന്നുണ്ട്‌.ഇതില്‍ ബംഗ്ളാദേശും അയര്‍ലാണ്റ്റും അട്ടിമറിക്ക്‌ മിടുക്കരാണെന്ന്‌ കഴിഞ്ഞ ലോകകപ്പ്‌ തെളിയിച്ചതാണ്‌.ഈ ഗ്രൂപ്പില്‍ പോരു മുറുകും ഉറപ്പ്‌.ഇതില്‍ പലരും കഴിഞ്ഞവര്‍ഷം പലതവണ ഏറ്റുമുട്ടിയപ്പോഴും തീപാറുന്ന പോരാട്ടങ്ങള്‍ ഉണ്ടായതാണ്‌.ജയപരാജയസാധ്യതകള്‍ മാറിമറിഞ്ഞതാണ്‌.വിദ്ധഗ്ധര്‍ ഗ്രൂപ്പ്‌ ബി യെ മരണഗ്രൂപ്പാക്കി വിലയിരുത്തുന്നതും മറ്റൊന്നും കൊണ്ടല്ല.
എന്നത്തേയും പോലെ തന്നെ ഇത്തവണയും എല്ലാവരുടെയും പ്രതീക്ഷ ടീം ഇന്ത്യയില്‍ തന്നെയാണ്‌.മോശമില്ലാത്ത പ്രകടനമാണ്‌ ഇന്ത്യ കഴിഞ്ഞ മത്സരങ്ങളില്‍ കാഴ്ച്ച വച്ചത്‌. 2010 തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ പിച്ചില്‍ വച്ച്‌ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചു.പിന്നീട്‌ ടി-20 ലോകകപ്പ്‌ പരാജയം ഞെട്ടിച്ചു.രണ്ടാം കിട ടീമിനെയിറക്കി സിംബാബ്വേയോടും ശ്രീ ലങ്കയോടും ത്രിരാഷ്ട്ര പരമ്പര തോറ്റെങ്കിലും ഏഷ്യാ കപ്പില്‍ മധുരമായി പ്രതികാരം ചെയ്ത്‌ കപ്പ്‌ തിരിച്ചുപിടിച്ചു.ലോക ഒന്നാം നമ്പര്‍ ടീം ഓസ്ട്രേലിയന്‍ പര്യടനമായിരുന്നു പിന്നീട്‌.മലയാളികള്‍ കാത്തിരുന്ന കൊച്ചി ഏകദിനം മഴയില്‍ കുളിച്ചപ്പോള്‍ രണ്ടാം ഏകദിനം വിജയിച്ച്‌ ഇന്ത്യ കരുത്ത്‌ വീണ്ടും തെളിയിച്ചു.വിരാട്‌ കോഹ്ളിയായിരുന്നു ഹീറോ.മൂന്നാം ഏകദിനം നടക്കേണ്ട ഗോവയിലും മഴ വില്ലനായി.ഇന്ത്യക്ക്‌ പരമ്പര.വീണ്ടും ശ്രീലങ്കയോട്‌ തോറ്റ്‌ ന്യൂസിലാണ്റ്റ്‌ കൂടി മത്സരിച്ച ത്രിരാഷ്ട്ര ടൂര്‍ണ്ണമണ്റ്റ്‌ കൈവിട്ടു.ഒടുവില്‍ താരതമ്യേന ദുര്‍ഭലരായ ന്യൂസിലാണ്റ്റിനെ 5-0 നു തോല്‍പ്പിച്ച്‌ നാണം കെടുത്തി.ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പിച്ചിലെ സാഹചര്യങ്ങളുമായി ഒത്തുപോകാന്‍ പറ്റാതെ വന്നെങ്കിലും ഒന്നു പൊരുതിയിട്ട്‌ തന്നെയാണ്‌ 3-2 നു പരമ്പര അടിയറവു വച്ചത്‌.ലോകക്രിക്കറ്റിനെ തണ്റ്റെ മാന്ത്രികബാറ്റിനാല്‍ വിസ്മയിപ്പിച്ച മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ്‌ ടീം ഇന്ത്യയുടെ തുറുപ്പ്‌ ചീട്ട്‌.കരിയറിണ്റ്റെ അന്ത്യനാളുകളില്‍ നില്‍ക്കുന്ന ലിറ്റില്‍ മാസ്റ്റര്‍ക്ക്‌ ഇന്ത്യന്‍ ജനതക്ക്‌ നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ സമ്മാനമാകും ഈ ലോകകപ്പ്‌ വിജയം.ഫോമില്‍ തുടരുന്ന യുവബാറ്റ്സ്മാന്‍ വിരാട്‌ കോഹ്ലി,അവസാന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പിച്ചിചീന്തിയ യൂസഫ്‌ പഠാന്‍ എന്നിവര്‍ ടീം ഇന്ത്യക്ക്‌ മുതല്‍കൂട്ടാകനാണു സാധ്യത.ധോണിയുടെ തന്ത്രങ്ങള്‍ പഴയപോലെ ഫലിക്കാത്തതും,യുവരാജിണ്റ്റെ മോശം ഫോമും തലവേദനയാകുന്നുണ്ടെങ്കിലും ഇന്ത്യന്‍ പിച്ചുകളില്‍ ടീം ഇന്ത്യ അത്ഭുതങ്ങള്‍ കാണിക്കുമെന്നു തന്നെ നമുക്ക്‌ വിശ്വസിക്കാം.
ടീം:സച്ചിന്‍ ടെണ്ടുല്‍ക്കര്‍,എം.എസ്‌. ധോണി(ക്യാപ്റ്റന്‍),ഗൌതം ഗംഭീര്‍,സുരേഷ്‌ റയ്ന,വിരേന്ദര്‍ സേവാഗ്‌,വിരാട്‌ കോഹ്ലി,ആഷിഷ്‌ നെഹ്‌റ,ഹര്‍ഭജന്‍ സിംഗ്‌,മുനാഫ്‌ പട്ടേല്‍,പീയുഷ്‌ ചൌള,പ്രവീണ്‍ കുമാര്‍,അശ്വിന്‍,സഹീര്‍ ഖാന്‍,യൂസഫ്‌ പഠാന്‍,യുവരാജ്‌ സിംഗ്‌ കോച്ച്‌:ഗാരി കേഴ്സ്റ്റണ്‍
ഇനി കുറച്ച്‌ നാളുകള്‍ കൂടി.വിക്കറ്റിനിടയിലൂടെ മൂളിപ്പായാന്‍ കൊതിച്ച്‌ വരുന്ന പന്തിനെ ഒരു വില്ലോത്തടിയാല്‍ കാട്ടുന്ന കണ്‍കെട്ട്‌ വിദ്യ ബൌണ്ടറിക്കു മീതെ പറപ്പിക്കുന്ന ആഹ്ളാദഭരിതമായ നിമിഷങ്ങളിലേക്ക്‌,ഒരു സര്‍ക്കസ്‌ അഭ്യാസിയേപ്പോലെ തണ്റ്റെ ചടുലമായ നീക്കങ്ങളില്‍ പന്ത്‌ കയ്യിലൊതുക്കുന്ന കാഴ്ച്ചകളിലേക്ക്‌,ഒരു മാസത്തോളം നീളുന്ന ക്രിക്കറ്റ്‌ മാമാങ്കത്തിലേക്ക്‌ ഇനി കുറച്ച്‌ നാളുകള്‍ കൂടി മാത്രം.കാത്തിരിക്കുക.

Comments

Post a Comment

Popular posts from this blog

ഫിഫ വലയ്ക്കുള്ളിൽ...

അങ്ങനെ ഫിഫ ലോകകപ്പിന്റെ രണ്ടാം ഘട്ടം,പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചു.ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യവു,ം,വിവാദങ്ങളും നിറഞ്ഞുനിന്ന എട്ട്‌ പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ വല നിറച്ച്‌ ഗോളുകളും കൂടെ ഫിഫ പ്രസിഡന്റ്‌ സെപ്പ്‌ ബ്ലാറ്ററേയും കിട്ടിയത്‌ മതിമറന്ന്‌ ആഘോഷിക്കുകയാണ്‌ മാധ്യമങ്ങൾ.ലോകകപ്പിന്റെ മുഖഭാവം മാറുന്നതാണ്‌ പ്രീ ക്വാർട്ടർ മത്സരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കണ്ടത്‌.മൂന്നിൽ കൂടുതലാണ്‌ ആദ്യത്തെ ആറു മത്സരങ്ങളിലെ ഗോൾ ശരാശരി.ഗ്രൂപ്പ്‌ ഘട്ടത്തിലെ ഗോളില്ലാ കണക്കുകൾ പറഞ്ഞ്‌ വിഷമിച്ചവർക്ക്‌ ഇതൊരു ആശ്വാസമായേക്കാം.16 ടീമുകൾ മാറ്റുരച്ച പ്രീ ക്വാർട്ടർ ഫൈനൽസിൽ നിന്നും 8 ടീമുകൾ ക്വാർട്ടർ ഫൈനൽസിൽ കടന്നു.ഇതിൽ 4 ടീമുകൾ ലാറ്റിനമേരിക്കയിൽ നിന്നാണ്‌ എന്നതാണ്‌ ശ്രദ്ധേയമായ കാര്യം.ഇതു വരെ ഒരു ലോകകപ്പിലും ഇത്രയധികം ലാറ്റിനമേരിക്കൻ ടീമുകൾ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ വന്നിട്ടില്ല.യൂറോപ്പിൽ നിന്നും 3 ടീമുകളും ആഫ്രിക്കൻ സാന്നിദ്ധ്യമായി ഘാനയുമാണ്‌ ക്വാർട്ടർ ഫൈനലിൽ സെമിയിലേക്കുള്ള ടിക്കറ്റിനായി മത്സരിക്കാൻ പോകുന്നത്‌. ഇനി പ്രീ ക്വാർട്ടർ മത്സരങ്ങളിലേക്കൊരു എത്തിനോട്ടം. ഗ്രൂപ്പ്‌ എ ചാമ്പ്യന്മാരായ

ചാമ്പ്യന്‍മാറ്‍ക്ക്‌ കാലിടറുന്നു

   യൂറോപ്പില്‍ പ്രമുഖ ക്ളബ്ബുകള്‍ കിരീടങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ലീഗ്‌ മത്സരങ്ങള്‍ തുടങ്ങി രണ്ട്‌ മാസങ്ങള്‍ കഴിഞ്ഞതും ചാമ്പ്യന്‍സ്‌ ലീഗ്‌ ഗ്രൂപ്പ്‌ മത്സരങ്ങള്‍ തുടങ്ങിയതും മാഞ്ചന്‍സ്റ്റര്‍ യുണൈറ്റഡ്‌, ബാര്‍സിലോണ, ചെല്‍ സി തുടങ്ങിയ വമ്പന്‍മാര്‍ ലീഗില്‍ പിന്നില്‍ നില്‍ക്കുന്നതും ആയ നിലവിലെ സാഹചര്യത്തില്‍ ഇനിയുള്ള മത്സരങ്ങള്‍ക്ക്‌ വീറും വാശിയും നല്‍കുമെന്നുറപ്പാണ്‌.  പ്രീമിയറ്‍ ലീഗ്‌    ഇംഗ്ളണ്ടില്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ 10 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പിന്തള്ളി ഇവരുടെ മുഖ്യ എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ച്‌ പോയണ്റ്റ്‌ ലീഡോടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു.ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ്‌ സിറ്റി മുന്നേറുന്നത്‌.ഇതില്‍ ഫുള്‍ഹാമുമായി സമനില വഴങ്ങിയിടത്ത്‌ മാത്രമാണ്‌ സിറ്റിക്ക്‌ പോയണ്റ്റ്‌ നഷ്ടം വന്നത്‌. അഗ്യൂറോ ( മാഞ്ചസ്റ്ററ്‍ സിറ്റി   ) സില്‍ വ, അഗ്യൂറോ, സെക്കോ, നാസ്രി, ടെവസ്‌, ബലോറ്റലി, തുടങ്ങിയ വമ്പന്‍ താരനിരയെയാണ്‌ സിറ്റി ഇത്തവണ അണിനിരത്തുന്നത്‌.കഴിഞ്ഞ ആഴ്ച വമ്പന്‍മാരായ മാ

യൂറോപ്പ്‌ വിയർക്കുന്നു

2010 ഫിഫ ലോകകപ്പിന്റെ ആദ്യറൗണ്ട്‌ മത്സരങ്ങൾ അവസാനിച്ചു.32 ഇൽ നിന്നും 16 ലേക്ക്‌ ടീമുകൾ ചുരുങ്ങി.ഇനി വാശിയേറിയ പോരാട്ടങ്ങളാണ്‌.കാരണം വിരസമായ സമനിലകൾ ഇനി ഉണ്ടാവില്ല.എല്ലാ മത്സരങ്ങളിലും ഒരു ഫലം തീർച്ച.അങ്ങനെ പ്രീ ക്വാർട്ടർ,ക്വാർട്ടർ,സെമി,ലൂസേഴ്സ്‌ ഫൈനലുകളും ലോകചാമ്പ്യനെ നിർണ്ണയിക്കുന്ന 'ഗ്രാന്റ്‌ ഫിനാലെ' യും കടന്നുവരുന്നു.ഇനിയുള്ള ഓരോ ദിവസങ്ങളിലൂടെ,ഓരോ മത്സരങ്ങളിലൂടെ നമ്മൾ കിരീടമണിയുന്ന രാജാക്കന്മാരിലേക്ക്‌ പടിപടിയായി അടുക്കുന്നു.അതെ ആവേശകരമായ നോക്കൗട്ട്‌ റൗണ്ടുകളിലേക്ക്‌ ഫിഫ ലോകകപ്പ്‌ കിതച്ച്‌ കിതച്ച്‌ എത്തിയിരിക്കുന്നു. തികച്ചും വ്യത്യസ്തമാണ്‌ പ്രീ ക്വാർട്ടർ ലൈനപ്പ്‌.അപ്രതീക്ഷിതമായ ഒരുപാട്‌ അട്ടിമറികൾ നടന്ന ഗ്രൂപ്പ്‌ മത്സരങ്ങൾക്കൊടുവിൽ വഴിതെറ്റിപോയ ഫ്രാൻസും,ഇറ്റലിയും ഇല്ലാത്ത അഞ്ച്‌ ലാറ്റിനമേരിക്കൻ ടീമുകൾ ഇടം പിടിച്ച പ്രവചനങ്ങളെ കാറ്റിൽ പറത്തുന്ന 16 ടീമുകൾ. യൂറോപ്പ്യന്മാർക്കിതെന്തുപറ്റി?ഹോളണ്ടിനൊഴികെ മറ്റൊരു യൂറോപ്പ്യൻ ടീമിനും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിച്ചില്ല.ഒന്നാം ഗ്രൂപ്പ്‌ തന്നെ നോക്കാം,കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ്‌ അപ്‌ ആയ ഫ്രാൻസ്‌ താരതമ്യേന ദു