Skip to main content

ഫിഫ വലയ്ക്കുള്ളിൽ...

അങ്ങനെ ഫിഫ ലോകകപ്പിന്റെ രണ്ടാം ഘട്ടം,പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചു.ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യവു,ം,വിവാദങ്ങളും നിറഞ്ഞുനിന്ന എട്ട്‌ പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ വല നിറച്ച്‌ ഗോളുകളും കൂടെ ഫിഫ പ്രസിഡന്റ്‌ സെപ്പ്‌ ബ്ലാറ്ററേയും കിട്ടിയത്‌ മതിമറന്ന്‌ ആഘോഷിക്കുകയാണ്‌ മാധ്യമങ്ങൾ.ലോകകപ്പിന്റെ മുഖഭാവം മാറുന്നതാണ്‌ പ്രീ ക്വാർട്ടർ മത്സരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കണ്ടത്‌.മൂന്നിൽ കൂടുതലാണ്‌ ആദ്യത്തെ ആറു മത്സരങ്ങളിലെ ഗോൾ ശരാശരി.ഗ്രൂപ്പ്‌ ഘട്ടത്തിലെ ഗോളില്ലാ കണക്കുകൾ പറഞ്ഞ്‌ വിഷമിച്ചവർക്ക്‌ ഇതൊരു ആശ്വാസമായേക്കാം.16 ടീമുകൾ മാറ്റുരച്ച പ്രീ ക്വാർട്ടർ ഫൈനൽസിൽ നിന്നും 8 ടീമുകൾ ക്വാർട്ടർ ഫൈനൽസിൽ കടന്നു.ഇതിൽ 4 ടീമുകൾ ലാറ്റിനമേരിക്കയിൽ നിന്നാണ്‌ എന്നതാണ്‌ ശ്രദ്ധേയമായ കാര്യം.ഇതു വരെ ഒരു ലോകകപ്പിലും ഇത്രയധികം ലാറ്റിനമേരിക്കൻ ടീമുകൾ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ വന്നിട്ടില്ല.യൂറോപ്പിൽ നിന്നും 3 ടീമുകളും ആഫ്രിക്കൻ സാന്നിദ്ധ്യമായി ഘാനയുമാണ്‌ ക്വാർട്ടർ ഫൈനലിൽ സെമിയിലേക്കുള്ള ടിക്കറ്റിനായി മത്സരിക്കാൻ പോകുന്നത്‌.
ഇനി പ്രീ ക്വാർട്ടർ മത്സരങ്ങളിലേക്കൊരു എത്തിനോട്ടം. ഗ്രൂപ്പ്‌ എ ചാമ്പ്യന്മാരായ യുറഗ്വായും ഗ്രൂപ്പ്‌ ബി റണ്ണറപ്പുകളായ കൊറിയ റിപ്പബ്ലിക്കും തമ്മിലായിരുന്നു പ്രീ ക്വാർട്ടറിലെ ആദ്യ മത്സരം.കളിയുടെ തുടക്കത്തിൽ തന്നെ താളം കണ്ടെത്തിയ യുറഗ്വായ്‌ 8-ാ‍ം മിനുട്ടിൽ ലൂയിസ്‌ സ്വാറസിലൂടെ ലീഡ്‌ നേടി.ഏഷ്യൻ പ്രതീക്ഷ കൈവിടാതെ ആഞ്ഞടിച്ച കൊറിയ 68-ാ‍ം മിനുട്ടിൽ തിരിച്ചടിച്ചു.ലീ ചുങ്ഗ്‌ യൊങ്ഗ്‌ ആയിരുന്നു സ്കോറർ.ഒടുവിൽ കളിതീരാൻ 10 മിനുട്ട്‌ ശേഷിക്കെ ഒരു തകർപ്പൻ ഷോട്ടിലൂടെ സ്വാറസ്‌ യുറഗ്വായുടെ വിജയഗോൾ നേടി.തന്റെ ടൂർണ്ണമെന്റിലെ മൂന്നാമത്തെ ഗോളും. രണ്ടാമത്തെ പ്രീ ക്വാർട്ടർ മത്സരവും ലോകകപ്പിലെ 50-ാ‍മതുമായ മത്സരത്തിൽ യു.എസ്‌.എ ആഫ്രിക്കൻ കരുത്തരായ ഘാനയെ നേരിട്ടു.90 മിനുട്ട്‌ അവസാനിച്ചപ്പോൾ 1-1 സമനിലയിലായിരുന്ന മത്സരം എക്സ്റ്റ്രാ ടൈമിലേക്ക്‌ നീണ്ടമത്സരം പെട്ടെന്ന്‌ തന്നെ ഘാനയുടെ കയ്യിലായി.അസമൊവ ഗ്യാനിന്റെ ഉജ്ജ്വലമായ ഒരു ഗോളിലൂടെ.നേരത്തെ ബോട്ടെങ്ങിന്റെ ഗോളിലൂടെ അഞ്ചാം മിനുട്ടിൽ ലീഡ്‌ നേടിയ ഘാനയ്ക്കെതിരെ ഡൊണോവാൻ 62-ാ‍ം മിനുട്ടിൽ പെനാൽറ്റിയിലൂടെ കണ്ടെത്തിയ ഗോൾ സ്കോർ സമനിലയിലാക്കുകയായിരുന്നു.ക്വാർട്ടറിൽ ഘാന ആദ്യലോകചാമ്പ്യന്മാരായിരുന്ന യുറഗ്വായെ നേരിടും.
മൂന്നാമത്തെ അഖിലയൂറോപ്പ്യൻ പ്രീ ക്വാർട്ടർ മത്സരം ചരിത്രത്തിന്റെ താളുകളിൽ ഇതിനകം തന്നെ ഇടം പിടിച്ചു കഴിഞ്ഞു.ജർമ്മനിയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മത്സരം തുടങ്ങുന്നതിനു മുൻപു തന്നെ ഏവരും ഉറ്റുനോക്കിയ ഒന്നായിരുന്നു.1966 ൽ ജർമ്മനിയെ കണ്ണീരിലാഴ്ത്തിയ ഒരു ദുരന്തത്തിന്റെ 'റീടേക്ക്‌' ഈ മത്സരത്തിൽ നടന്നു.അന്ന്‌ പുറത്തായിരുന്നത്‌ ഇന്നു അകത്തായി എന്നു മാത്രം.1966 ലോകകപ്പ്‌ ഫൈനലിൽ ആയിരുന്നു ആ ദുരന്തചരിത്രത്തിന്റെ അരങ്ങേറ്റം.2-2 നു സമനിലയിൽ ആയിരുന്ന മത്സരത്തിന്റെ എക്സ്റ്റ്രാ ടൈമിന്റെ 11-ാ‍ം മിനുട്ടിൽ ജെഫ്‌ ഹസ്റ്റ്‌ ക്ലോസ്‌ റേഞ്ചിൽ തൊടുത്ത ഷോട്ട്‌ ക്രോസ്സ്‌ ബാറിൽ തട്ടി നിലത്ത്‌ വീണു.പന്ത്‌ വീണത്‌ ഗോൾവരക്ക്‌ പുറത്തായിരുന്നുവെങ്കിലും റഫറിമാർ അതിനെ ഗോളെന്നു വിധിച്ചു.തുടർന്ന്‌ കളി കൈവിട്ടു പോയ വെസ്റ്റ്‌ ജർമ്മനി 4-2 നു തോൽക്കുകയും ലോകകപ്പ്‌ നഷ്ടപ്പെടുകയും ചെയ്തു.ഇനി ചരിത്രത്തിന്റെ കണക്കുവീട്ടലിലേക്ക്‌.ഇരുപത്‌ മിനുട്ടിന്റെ ഗോൾ വരൾച്ചക്കു ശേഷം ക്ലോസെയിലൂടെ ജർമ്മനി മുന്നിലെത്തി.പിന്നീട്‌ പൊഡോസ്കിയുടെ ബൂട്ടിൽ നിന്നും 32-ാ‍ം മിനുട്ടിൽ മനോഹരമായ മറ്റോരു ഗോൾ.ജർമ്മനി 2-0 നു മുന്നിൽ.നിമിഷങ്ങൾക്കകം ഉപ്സൺ ഇംഗ്ലണ്ടിന്റെ ജീവശ്വാസം വീണ്ടെടുത്തു.സ്കോർ 2-1.തീർന്നില്ല.ജർമ്മൻ മതിലിൽ തുടരെത്തുടരെ ആക്രമണങ്ങൾ വന്നുകൊണ്ടിരുന്നു.ഒരു കൂട്ടപ്പോരിച്ചിലിനിടയിൽ വെടിച്ചില്ല്‌ പോലെ ലാമ്പാർഡിന്റെ ഷോട്ട്‌!പോസ്റ്റിലും,നിലത്തും മാറിമാറി ചുമ്പിച്ച്‌ ഗോളി ലോറിസ്സിന്റെ കൈകളിൽ.പലവിധവികാരങ്ങൾ മാറിമറിഞ്ഞ നിമിഷങ്ങൾ.ഗോളല്ല എന്ന്‌ റഫറിയുടെ വിധി.എന്നാൽ ടെലിവിഷൻ റീപ്ലേകളിൽ പന്ത്‌ ഗോൾവരകടന്നെന്ന്‌ വ്യക്തം.

അസിസ്റ്റന്റ്‌ റഫരിക്ക്‌ ഒരു നിമിഷം സംഭവിച്ച പാളിച്ച.പിന്നീട്‌ ഇടവേളക്ക്‌ ശേഷം മുള്ളറുടെ ഇരട്ടഗോളുകൾക്കു മുൻപിൽ അവസാനമായി അടിയറവു പറഞ്ഞ്‌ ഇംഗ്ലീഷ്‌ താരനിര നിരാശയോടെ ലോകകപ്പിനോട്‌ വിടവാങ്ങി.സ്കോർ 4-1.ആ ഗോൾ അനുവധിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനേ എന്നു വിശ്വസിക്കുന്നവരുണ്ട്‌.'ഇവർ ഞങ്ങളെ നാണം കെടുത്തി ' എന്നാണ്‌ ഈ ദാരുണമായ തോൽ വിയെ ഇംഗ്ലീഷ്‌ മാധ്യമങ്ങൾ വിമർശ്ശിച്ചത്‌.കിട്ടിയതക്കം നോക്കി 'ഫിഫ' ക്കിട്ട്‌ താങ്ങുന്നവരുമുണ്ട്‌.ഇതിനു വേറെ കാരണങ്ങളുണ്ട്‌.ഇതേ ദിവസം നടന്ന അർജ്ജന്റീന - മെക്സിക്കോ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഓഫ്‌ സൈഡ്‌ ആയിരുന്ന ടെവസ്‌ നേടിയ ഗോൾ അനുവധിച്ചതാണ്‌ പ്രശ്നം.ഈ ഗോളിനു അർജ്ജന്റീന ഒരു ഗോളിന്‌ മുന്നിലെത്തുകയും പിന്നീട്‌ 3-1 ജയിച്ച്‌ കയറുകയും ചെയ്തു.ഇതേതുടർന്ന്‌ ഫുട്ബോളിൽ ഇത്‌ വരെ പുത്തൻ സാങ്കേതികവിദ്യ പരീക്ഷിച്ചിട്ടില്ലാത്ത 'ഫിഫ' ഇനിയെങ്കിലും മാറി ചിന്തിക്കണമെന്ന്‌ ലോകത്തിന്റെ വിവിദ ഭാഗങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നു കഴിഞ്ഞു.സെപ്പ്‌ ബ്ലാറ്റർ ഇതിനോട്‌ യോജിക്കുകയും ഒരു ചർച്ചക്ക്‌ തയ്യാറാണെന്നും വെളിപ്പെടുത്തി. ക്രിക്കറ്റിൽ തേർഡ്‌ അമ്പയർ പോലെ,മുകളിൽ ഇരുന്ന്‌ ഒരാൾ ഗോൾ വിധിക്കുന്ന ദിനം വിദൂരമല്ല. എന്തൊക്കെയായാലും ജർമ്മനിയും അർജ്ജന്റീനയും ക്വാർട്ടരിൽ കയറിപ്പറ്റി.മെക്സിക്കോയോട്‌ ടെവസ്‌ രണ്ടു ഗോളുകളും ഹിഗ്വയിൻ ഒരു ഗോളും നേടി.മെസ്സി ഇത്തവണയും ഗോൾ കണ്ടെത്തിയില്ല എന്നതും പ്രതിരോധത്തിലെ ഉലച്ചിലും 'ലാ ആൽബിസെലെസ്റ്റ' യുടെ ആരാധകരെ നിരാശപ്പെടുത്തുന്നു.മെക്സിക്കോയുടെ ആശ്വാസഗോൾ 'ചിച്ചാരിറ്റ' ഹെർണ്ണാണ്ടസിന്റെ വകയായിരുന്നു.ക്വാർട്ടറിൽ അർജ്ജന്റീന ജർമ്മനിയെ നേരിടും.
മറ്റൊരു മത്സരത്തിൽ നെതർലാന്റ്‌ സ്‌ ലോകകപ്പിൽ കന്നിക്കാരാണെങ്കിലും ആദ്യലോകകപ്പിൽ ഗ്രൂപ്പ്‌ ഘട്ടത്തിൽ ലോകചാമ്പ്യന്മാരായ ഇറ്റലിയെ തകർത്ത്‌ പ്രീ ക്വാർട്ടറിൽ എത്തിയ സ്ലോവാക്യയുമായി ഏറ്റുമുട്ടി.താരതമ്യേന ദുർബലരായ സ്ലോവാക്യയെ ഒന്നിനെതിരെ 2 ഗോളുകൾക്ക്‌ തകർത്ത്‌ ഓറഞ്ച്‌ പട ക്വാർട്ടറിൽ എത്തി.പരിക്ക്‌ ഭേദമായി തിരിച്ച്‌ വന്ന ആര്യൻ റോബ്ബൻ ആദ്യ ഊർജ്ജം പകർന്നു.ഒരു കിടിലൻ ഇടങ്കാലൻ ഷോട്ടിലൂടെ.സ്നൈഡർ നെതർലാന്റ്‌ സിനുവേണ്ടി രണ്ടാം ഗോൾ നേടി.സ്ലോവാക്യയുടെ ഏകഗോൾ വിറ്റേക്‌ പെനാൽട്ടിയിലൂടേ കണ്ടെത്തി. 6-ാ‍ം പ്രീ ക്വാർട്ടറിൽ ചിലിയെ 3 ഗോളിനു തകർത്ത്‌ വിട്ട്‌ ബ്രസീൽ പ്രീ ക്വാർട്ടറിലെ നിറസാന്നിദ്ധ്യമായി.സ്വതസിദ്ധമായ ശൈലി മറന്നെങ്കിലും,കളിയുടെ എല്ലാ മേഖലയിലും പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത മഞ്ഞപ്പട ചിലിക്ക്‌ സൂചികുത്താൻ പോലും ഇടം നൽകിയില്ല.ബ്രസീലിനു വേണ്ടി ജുവാൻ,ഫാബിയാനോ,റോബിന്യൊ എന്നിവർ ഓരോ ഗോൾ വീതം നേടി.സെമിയിലേക്കുള്ള വഴിയിൽ ഹോളണ്ട്‌ ആണ്‌ ബ്രസീലിന്റെ അടുത്ത എതിരാളി.ക്വാർട്ടറിൽ ഇവർ കൊമ്പുകോർക്കും.
ഏഷ്യയുടെ അവസാനപ്രതീക്ഷയായ ജപ്പാൻ മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ പരാഗ്വയെ നേരിട്ടു.നിശ്ചിതസമയങ്ങളിലും എക്സ്‌ ട്രാ സമയങ്ങളിലും ഗോൾ രഹിത സമനിലയിൽ ആയ മത്സരം ആവേശകരമായ പെനാൽറ്റി ഷൂട്ട്‌ ഔട്ടിലേക്കു കടന്നു.ടൂർണ്ണമെന്റിലെ ആദ്യ പെനാൽട്ടി ഷൂട്ട്‌ ഔട്ട്‌.ആദ്യ രണ്ട്‌ പെനാൽട്ടികൾ ഇരുടീമുകളും വലയിലെത്തിച്ചു.എന്നാൽ ജപ്പാന്റെ മൂന്നാം കിക്കെടുത്ത കൊമാനോ യുടെ ഷോട്ട്‌ ക്രോസ്സ്‌ ബാറിൽ തട്ടി തെറിച്ചു.ഉദയസൂര്യൻ അസ്തമിച്ച നിമിഷം,ഏഷ്യൻ പ്രതീക്ഷകളും.അഞ്ച്‌ കിക്കുകളും ലക്ഷ്യത്തിലെത്തിച്ച പരാഗ്വായ്‌ ആദ്യമായി ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്നു.പോർച്ചുഗലിനെ 1-0 ത്തിനു തോൽപ്പിച്ച സ്പെയിൻ ആണ്‌ പരാഗ്വായുടെ ക്വാർട്ടറിലെ എതിരാളികൾ.തകർപ്പൻ ഫോമിൽ തുടരുന്ന ഡേവിഡ്‌ വിയ്യ യാണ്‌ ഈ ലോകകപ്പിൽ ആദ്യമായ്‌ പോർച്ചുഗീസ്‌ പ്രതിരോധം പൊളിച്ച്‌ ഗോൾവല ചലിപ്പിച്ചത്‌.പ്രതീക്ഷിച്ച ചലനങ്ങളൊന്നും ഇല്ലാതിരുന്ന മത്സരത്തിൽ തോറ്റ്‌ പോർച്ചുഗൽ പുറത്ത്‌.കൂടെ ക്രിസ്റ്റ്യാനോ റൊണാൽഡോയും..
രണ്ട്‌ രാവുകൾ ഇനി ജബുലാനി ഉരുളില്ല.രണ്ടു ദിവസത്തെ 'നീണ്ട' അവധിക്ക്‌ ശേഷം ജൂലായ്‌ 2-ന്‌ ക്വാർട്ടർ മത്സരങ്ങൾ തുടങ്ങും.നാല്‌ മത്സരങ്ങളിലൂടെ സെമി ഫൈനലിസ്റ്റുകളെ കണ്ടെത്തും.എല്ലാ കളികളിലും ഓരോ ലാറ്റിനമേരിക്കൻ രാജ്യങ്ങൽ മത്സരിക്കുന്നു.ആരു ജയിക്കുമെന്നത്‌ പ്രവചനാതീതം.മാറുന്ന ശൈലികളിൽ ഏത്‌ അതിജീവിക്കുമെന്ന് കണ്ടറിയാം.
ഫുട്ബോൾ പ്രേമികളെ രണ്ടേ രണ്ടു ദിവസം ക്ഷമിക്കുക.കാത്തിരിക്കുക!!

ക്വാർട്ടർ മത്സരങ്ങൾ
ജൂലായ്‌ 2:
യുറഗ്വായ്‌ - ഘാന(ഇന്ത്യൻ സമയം:12.00 ന്‌)
നെതർലാന്റ്‌ സ്‌ - ബ്രസീൽ(ഇന്ത്യൻ സമയം:9.30 ന്‌)
ജൂലായ്‌ 3:
അർജ്ജന്റീന - ജർമ്മനി(ഇന്ത്യൻ സമയം:9.30 ന്‌)
സ്പെയിൻ - പരാഗ്വായ്‌(ഇന്ത്യൻ സമയം:12.00 ന്‌)

ഗോളടിവീരന്മാർ ഇതുവരെ....
1.ഗൊൺസാലോ ഹിഗ്വയ്‌ ൻ(അർജ്ജന്റീന) : 4 ഗോൾ(3 കളികൾ)
2.ഡേവിഡ്‌ വിയ്യ(സ്പെയിൻ):4 ഗോൾ(4 കളികൾ)
3.റോബർട്ട്‌ വിറ്റക്ക്‌(സ്ലോവാക്യ) ; 4 ഗോൾ(4 കളികൾ) 4
.തോമസ്‌ മുള്ളർ (ജർമ്മനി): 3 ഗോൾ(4 കളികൾ)
5.ലൂയിസ്‌ സ്വാറസ്‌(യുറഗ്വായ്‌): 3 ഗോൾ(4 കളികൾ)


Comments

  1. പ്രീ ക്വാർട്ടർ വിശേഷങ്ങളുമായി വീണ്ടും....

    ReplyDelete
  2. angane ee world cup aveshakaramaya anthyatillekk...Argentina vs Brasil swapna final undavumo ennu kaathirunnu kaananam..pakshe argentinakk vilangutadiyayi spain undavum..urapp.. :)

    ReplyDelete
  3. this Wc is having all kinds of flavours..sum controversies,few unexpected red cards,superb goals nd saves and let down by many super star players..I guess dis WC cud give more such games nd hoping for ARG-BRA final....

    ReplyDelete
  4. enthayalum argentina cup uyarthilla ennu urappanu. ella kaliyum jayikkathe vannal evidenkilum vachu pottum. urappu, Its a psycology.

    so this final GERMANY v/s HOLAND

    ReplyDelete

Post a Comment

Popular posts from this blog

ചാമ്പ്യന്‍മാറ്‍ക്ക്‌ കാലിടറുന്നു

   യൂറോപ്പില്‍ പ്രമുഖ ക്ളബ്ബുകള്‍ കിരീടങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ലീഗ്‌ മത്സരങ്ങള്‍ തുടങ്ങി രണ്ട്‌ മാസങ്ങള്‍ കഴിഞ്ഞതും ചാമ്പ്യന്‍സ്‌ ലീഗ്‌ ഗ്രൂപ്പ്‌ മത്സരങ്ങള്‍ തുടങ്ങിയതും മാഞ്ചന്‍സ്റ്റര്‍ യുണൈറ്റഡ്‌, ബാര്‍സിലോണ, ചെല്‍ സി തുടങ്ങിയ വമ്പന്‍മാര്‍ ലീഗില്‍ പിന്നില്‍ നില്‍ക്കുന്നതും ആയ നിലവിലെ സാഹചര്യത്തില്‍ ഇനിയുള്ള മത്സരങ്ങള്‍ക്ക്‌ വീറും വാശിയും നല്‍കുമെന്നുറപ്പാണ്‌.  പ്രീമിയറ്‍ ലീഗ്‌    ഇംഗ്ളണ്ടില്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ 10 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പിന്തള്ളി ഇവരുടെ മുഖ്യ എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ച്‌ പോയണ്റ്റ്‌ ലീഡോടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു.ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ്‌ സിറ്റി മുന്നേറുന്നത്‌.ഇതില്‍ ഫുള്‍ഹാമുമായി സമനില വഴങ്ങിയിടത്ത്‌ മാത്രമാണ്‌ സിറ്റിക്ക്‌ പോയണ്റ്റ്‌ നഷ്ടം വന്നത്‌. അഗ്യൂറോ ( മാഞ്ചസ്റ്ററ്‍ സിറ്റി   ) സില്‍ വ, അഗ്യൂറോ, സെക്കോ, നാസ്രി, ടെവസ്‌, ബലോറ്റലി, തുടങ്ങിയ വമ്പന്‍ താരനിരയെയാണ്‌ സിറ്റി ഇത്തവണ അണിനിരത്തുന്നത്‌.കഴിഞ്ഞ ആഴ്ച വമ്പന്‍മാരായ മാ

യൂറോപ്പ്‌ വിയർക്കുന്നു

2010 ഫിഫ ലോകകപ്പിന്റെ ആദ്യറൗണ്ട്‌ മത്സരങ്ങൾ അവസാനിച്ചു.32 ഇൽ നിന്നും 16 ലേക്ക്‌ ടീമുകൾ ചുരുങ്ങി.ഇനി വാശിയേറിയ പോരാട്ടങ്ങളാണ്‌.കാരണം വിരസമായ സമനിലകൾ ഇനി ഉണ്ടാവില്ല.എല്ലാ മത്സരങ്ങളിലും ഒരു ഫലം തീർച്ച.അങ്ങനെ പ്രീ ക്വാർട്ടർ,ക്വാർട്ടർ,സെമി,ലൂസേഴ്സ്‌ ഫൈനലുകളും ലോകചാമ്പ്യനെ നിർണ്ണയിക്കുന്ന 'ഗ്രാന്റ്‌ ഫിനാലെ' യും കടന്നുവരുന്നു.ഇനിയുള്ള ഓരോ ദിവസങ്ങളിലൂടെ,ഓരോ മത്സരങ്ങളിലൂടെ നമ്മൾ കിരീടമണിയുന്ന രാജാക്കന്മാരിലേക്ക്‌ പടിപടിയായി അടുക്കുന്നു.അതെ ആവേശകരമായ നോക്കൗട്ട്‌ റൗണ്ടുകളിലേക്ക്‌ ഫിഫ ലോകകപ്പ്‌ കിതച്ച്‌ കിതച്ച്‌ എത്തിയിരിക്കുന്നു. തികച്ചും വ്യത്യസ്തമാണ്‌ പ്രീ ക്വാർട്ടർ ലൈനപ്പ്‌.അപ്രതീക്ഷിതമായ ഒരുപാട്‌ അട്ടിമറികൾ നടന്ന ഗ്രൂപ്പ്‌ മത്സരങ്ങൾക്കൊടുവിൽ വഴിതെറ്റിപോയ ഫ്രാൻസും,ഇറ്റലിയും ഇല്ലാത്ത അഞ്ച്‌ ലാറ്റിനമേരിക്കൻ ടീമുകൾ ഇടം പിടിച്ച പ്രവചനങ്ങളെ കാറ്റിൽ പറത്തുന്ന 16 ടീമുകൾ. യൂറോപ്പ്യന്മാർക്കിതെന്തുപറ്റി?ഹോളണ്ടിനൊഴികെ മറ്റൊരു യൂറോപ്പ്യൻ ടീമിനും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിച്ചില്ല.ഒന്നാം ഗ്രൂപ്പ്‌ തന്നെ നോക്കാം,കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ്‌ അപ്‌ ആയ ഫ്രാൻസ്‌ താരതമ്യേന ദു