Skip to main content

Posts

Showing posts from 2011

ചാമ്പ്യന്‍മാറ്‍ക്ക്‌ കാലിടറുന്നു

   യൂറോപ്പില്‍ പ്രമുഖ ക്ളബ്ബുകള്‍ കിരീടങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ലീഗ്‌ മത്സരങ്ങള്‍ തുടങ്ങി രണ്ട്‌ മാസങ്ങള്‍ കഴിഞ്ഞതും ചാമ്പ്യന്‍സ്‌ ലീഗ്‌ ഗ്രൂപ്പ്‌ മത്സരങ്ങള്‍ തുടങ്ങിയതും മാഞ്ചന്‍സ്റ്റര്‍ യുണൈറ്റഡ്‌, ബാര്‍സിലോണ, ചെല്‍ സി തുടങ്ങിയ വമ്പന്‍മാര്‍ ലീഗില്‍ പിന്നില്‍ നില്‍ക്കുന്നതും ആയ നിലവിലെ സാഹചര്യത്തില്‍ ഇനിയുള്ള മത്സരങ്ങള്‍ക്ക്‌ വീറും വാശിയും നല്‍കുമെന്നുറപ്പാണ്‌.  പ്രീമിയറ്‍ ലീഗ്‌    ഇംഗ്ളണ്ടില്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ 10 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പിന്തള്ളി ഇവരുടെ മുഖ്യ എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ച്‌ പോയണ്റ്റ്‌ ലീഡോടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു.ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ്‌ സിറ്റി മുന്നേറുന്നത്‌.ഇതില്‍ ഫുള്‍ഹാമുമായി സമനില വഴങ്ങിയിടത്ത്‌ മാത്രമാണ്‌ സിറ്റിക്ക്‌ പോയണ്റ്റ്‌ നഷ്ടം വന്നത്‌. അഗ്യൂറോ ( മാഞ്ചസ്റ്ററ്‍ സിറ്റി   ) സില്‍ വ, അഗ്യൂറോ, സെക്കോ, നാസ്രി, ടെവസ്‌, ബലോറ്റലി, തുടങ്ങിയ വമ്പന്‍ താരനിരയെയാണ്‌ സിറ്റി ഇത്തവണ അണിനിരത്തുന്നത്‌.കഴിഞ്ഞ ആഴ്ച വമ്പന്‍മാരായ മാ

ലോകകപ്പിണ്റ്റെ പിച്ചിലേക്ക്‌

ഇനി വെറും 20 ദിവസങ്ങള്‍.2011 ലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനു സാക്ഷിയാവാന്‍,നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനു അറുതിവരുത്താന്‍ ഇന്ത്യന്‍ മൈതാനങ്ങളിലെ പുല്‍ത്തകിടുകള്‍ ഇതാ ഒരുങ്ങിക്കഴിഞ്ഞു.ഇന്ത്യ-ശ്രീലങ്ക-ബംഗ്ളാദേശ്‌ എന്നീ മൂന്നു രാജ്യങ്ങള്‍ ആതിഥേയരാവുന്ന ഐ.സി.സി ക്രിക്കറ്റ്‌ ലോകകപ്പിനു 2011 ഫെബ്രുവരി 19,ശനിയാഴ്ച്ച അരങ്ങൊരുങ്ങുന്നു.ആദ്യ മത്സരത്തില്‍ ആതിഥേയര്‍ തന്നെ മാറ്റുരയ്ക്കും,ഇന്ത്യയും ബംഗ്ളാദേശും.പിന്നീട്‌ 14 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിണ്റ്റെ മറ്റുമത്സരങ്ങള്‍ക്ക്‌ തുടക്കമാകും. ഇത്തവണ ലോകകപ്പിണ്റ്റെ മത്സരഘടനക്ക്‌ അടിമുടി മാറ്റങ്ങളാണ്‌.കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാക്കിസ്ഥാനും വളരെ പെട്ടെന്ന്‌ ലോകകപ്പിനോട്‌ വിടവാങ്ങിയത്‌ മത്സരഘടനയിലെ പാളിച്ചകള്‍ കൊണ്ടാണെന്ന്‌ വാദം ഉയര്‍ന്നതും,ഇവര്‍ പുറത്തായത്‌ നടത്തിപ്പുകാര്‍ക്ക്‌ വമ്പിച്ച നഷ്ടം വരുത്തി തീര്‍ത്തതുമാകാം ഈയൊരു മാറ്റത്തിന്‌ ഐ.സി.സി മുതിര്‍ന്നത്‌.7 ടീമുകള്‍ വീതമുള്ള രണ്ട്‌ ഗ്രൂപ്പുകളാണിത്തവണ.ഇതില്‍ ഒരു ഗ്രൂപ്പിലെ എല്ലാവരുമായും ഒരു ടീം ഏറ്റുമുട്ടും.ഇതിനു ശേഷം ഗ്രൂപ്പിലെ ആദ്യ നാലു സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈ