Skip to main content

ചാമ്പ്യന്‍മാറ്‍ക്ക്‌ കാലിടറുന്നു

   യൂറോപ്പില്‍ പ്രമുഖ ക്ളബ്ബുകള്‍ കിരീടങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ലീഗ്‌ മത്സരങ്ങള്‍ തുടങ്ങി രണ്ട്‌ മാസങ്ങള്‍ കഴിഞ്ഞതും ചാമ്പ്യന്‍സ്‌ ലീഗ്‌ ഗ്രൂപ്പ്‌ മത്സരങ്ങള്‍ തുടങ്ങിയതും മാഞ്ചന്‍സ്റ്റര്‍ യുണൈറ്റഡ്‌, ബാര്‍സിലോണ, ചെല്‍ സി തുടങ്ങിയ വമ്പന്‍മാര്‍ ലീഗില്‍ പിന്നില്‍ നില്‍ക്കുന്നതും ആയ നിലവിലെ സാഹചര്യത്തില്‍ ഇനിയുള്ള മത്സരങ്ങള്‍ക്ക്‌ വീറും വാശിയും നല്‍കുമെന്നുറപ്പാണ്‌. 

പ്രീമിയറ്‍ ലീഗ്‌   

ഇംഗ്ളണ്ടില്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ 10 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പിന്തള്ളി ഇവരുടെ മുഖ്യ എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ച്‌ പോയണ്റ്റ്‌ ലീഡോടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു.ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ്‌ സിറ്റി മുന്നേറുന്നത്‌.ഇതില്‍ ഫുള്‍ഹാമുമായി സമനില വഴങ്ങിയിടത്ത്‌ മാത്രമാണ്‌ സിറ്റിക്ക്‌ പോയണ്റ്റ്‌ നഷ്ടം വന്നത്‌.
അഗ്യൂറോ (മാഞ്ചസ്റ്ററ്‍ സിറ്റി  )
സില്‍ വ, അഗ്യൂറോ, സെക്കോ, നാസ്രി, ടെവസ്‌, ബലോറ്റലി, തുടങ്ങിയ വമ്പന്‍ താരനിരയെയാണ്‌ സിറ്റി ഇത്തവണ അണിനിരത്തുന്നത്‌.കഴിഞ്ഞ ആഴ്ച വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അവരുടെ ഹോമായ ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ വച്ച്‌ ഒന്നിനെതിരെ ആറ്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ച്‌ സിറ്റി ഇത്തവണ തങ്ങളുടെ ലക്‌ഷ്യം  കിരീടമാണെന്ന്‌ തെളിയിച്ചു കഴിഞ്ഞു.കഴിഞ്ഞ സീസണില്‍ മികച്ച തുടക്കത്തിന്‌ ശേഷം ഒടുവില്‍ മൂന്നാം സ്ഥാനം കൊണ്ട്‌ തൃപ്തിപെടേണ്ടി വന്ന സിറ്റി സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ടാണ്‌ നടപ്പുസീസണില്‍ കിരീടത്തിലേക്ക്‌ ചുവടുവയ്ക്കുന്നത്‌.10 മത്സങ്ങളില്‍ നിന്നായി 36 ഗോളുകള്‍ അടിച്ച്‌ കൂട്ടിയ സിറ്റി 28 പോയണ്റ്റോടെ മുന്നില്‍ നില്‍ക്കുന്നു. 9 ഗോളോടെ സെക്കോ ,അഗ്യൂറോ എന്നിവര്‍ ഗോള്‍ പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്‌.ഇവരുടെ വിവാദനായകന്‍   ബലോറ്റലി അഞ്ച്‌ ഗോളോടെ ആദ്യ പത്തില്‍ ഇടം നേടിയിരിക്കുന്നു. . 

  23 പോയണ്റ്റോടെ മാഞ്ചസ്റ്ററ്‍ ആണ്‌ രണ്ടാം സ്ഥാനത്ത്‌. ആദ്യ പത്ത്‌ മത്സരങ്ങള്‍ക്കിടെ ആര്‍സണല്‍, ടോട്ടന്‍ഹാം, ചെല്‍ സീ, ലിവറ്‍പൂള്‍, മാഞ്ചസ്റ്ററ്‍ സിറ്റി എന്നീ ടീമികളുമായുള്ള മത്സങ്ങള്‍ കഴിഞ്ഞുവെന്നത്‌
ചെത്സിയുടെ ടോറസ്സ്‌ ഗോള്‍ അവസരം പാഴാക്കുന്നു
റൂണി (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌)
ആശ്വാസം പകരുന്നുണ്ടെങ്കിലും സിറ്റിയുമായുള്ള വമ്പന്‍ പരാജയം യുണൈറ്റഡിനെ കുറച്ചൊന്നുമല്ല അലട്ടുന്നത്‌.ഈ സീസണില്‍ ഓള്‍ഡ്‌ ട്രാഫോര്‍ഡിലേക്ക്‌ ചേക്കേറിയ ആഷ്ലി യങ്ഗ്‌, ഫില്‍ ജോണ്‍സ്‌ എന്നിവരുടെ മിന്നുന്ന പ്റകടനവും, റൂണിയുടെ ഗോളടിമികവും തുടര്‍ച്ചയായ അഞ്ച്‌ വിജയങ്ങള്‍ മാഞ്ചന്‍സ്റ്ററിനു സമ്മാനിച്ചു.ഇതില്‍ ആറ്‍സണലിനെ 8-2 എന്ന സ്കോറിന്‌ നാണം കെടുത്തിയതും, ചെത്സിയെ 3-1 നു തോല്‍പ്പിച്ചതും ഉള്‍പ്പെടും. എന്നാല്‍ തുടര്‍ന്ന് സ്റ്റോക്ക്‌ സിറ്റി, ലിവറ്‍പൂള്‍ ടീമിനോടേറ്റ സമനിലകളും ഒടുവില്‍ സിറ്റിയോടുള്ള പരാജയവും മാഞ്ചസ്റ്ററിനെ പോയണ്റ്റ്‌ നിലയില്‍ സിറ്റിക്ക്‌ പിന്നിലാക്കി. ശനിയാഴ്ച എവെറ്‍ട്ടണുമായുള്ള മത്സരത്തില്‍ 1-0 നു വിജയിച്ച്‌ വിജയപാതയിലേക്ക്‌ തിരിച്ചുവരാന്‍ മാഞ്ചസ്റ്ററിനു സാധിച്ചു.
27 ഗോളുകളാണ്‌ മാഞ്ചസ്റ്ററിണ്റ്റെ ഇതുവരെയുള്ള സമ്പാദ്യം.ഇതില്‍ ഗോള്‍പട്ടികയില്‍ രണ്ടാമത്‌ നില്‍ക്കുന്ന റൂണി നേടിയ 9 ഗോളൂകള്‍ കൂടി ഉള്‍പ്പെടും. 
വാന്‍ പേര്‍സി
19 പോയണ്റ്റോടെ ചെത്സി മൂന്നാം സ്ഥാനത്ത്‌. ക്യു.പി.ആര്‍ എന്ന കൊച്ചു ടീമിനോട്‌ ഏറ്റ ഒരു ഗോളിണ്റ്റെ ഞെട്ടിപ്പിക്കുന്ന പരാജയവും , കഴിഞ്ഞ മത്സരത്തില്‍ ആര്‍സണലിനോട്‌ നടന്ന വീറുറ്റ മത്സരത്തില്‍ 5-3 നു തോറ്റതും ചെത്സിക്കു വിനയായി.10 മത്സരങ്ങളില്‍ 3 എണ്ണം തോറ്റ ചെത്സിക്ക്‌ ഒരു മത്സരം സമനിലയോടെ തൃപ്തിപ്പെടേണ്ടി വന്നു. ഇതേ പോയണ്റ്റോടെ ഒരു മത്സരം കുറച്ച്‌ കളിച്ച ന്യൂകാസില്‍ യുണൈറ്റഡ്‌ നാലാം സ്ഥാനത്തും ടോട്ടന്‍ഹാമും അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ലിവര്‍പൂള്‍(18 പോയണ്റ്റ്‌) ആറാം സ്ഥാനത്താണ്‌. ചെത്സിക്കെതിരെ ഹാട്രിക്ക്‌ നേടിയ ആര്‍സണലിണ്റ്റെ വാന്‍ പേര്‍സിയാണ്‌ ഗോളടിമികവില്‍ മുന്നില്‍.ഈ വിജയം 16 പോയണ്റ്റുള്ള ആര്‍സണലിനെ ഏഴാം സ്ഥാനത്തെത്തിച്ചു.മാഞ്ചസ്റ്റര്‍ ഒഴികെ ബാക്കിയുള്ള പ്രമുഖ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടാനുണ്ടെന്നിരിക്കെ ഇനിയുള്ള മത്സരങ്ങള്‍ ലീഗില്‍ തീപൊരി പാറിക്കുമെന്നുറപ്പ്‌. 

പോയണ്റ്റ്‌ നില (മത്സരം-പോയണ്റ്റ്‌)
  1. മാഞ്ചസ്റ്ററ്‍ സിറ്റി                10-28
  2. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌       10-23
  3. ചെത്സി                                10-19
  4. ന്യൂകാസില്‍ യുണൈറ്റഡ്‌       9-19
  5. ടോട്ടന്‍ഹാം                          9-19
ഗോള്‍ വേട്ടക്കാറ്‍ 
  1. പെര്‍സീ(ആര്‍സണല്‍) - 10
  2. റൂണി (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌) - 9
  3. അഗ്യൂറോ (മാഞ്ചസ്റ്ററ്‍ സിറ്റി  ) - 9
  4. സെക്കോ (മാഞ്ചസ്റ്ററ്‍ സിറ്റി  ) - 9
  5. ലാം പാര്‍ഡ്‌ (ചെത്സി  ) - 5
  6.  
സ്പാനിഷ്‌ ലാ ലിഗ
  സ്പാനിഷ്‌ പ്രീമിയര്‍ ലീഗില്‍ ബാര്‍സലോണയുടെയും റിയല്‍ മാഡ്രിഡിണ്റ്റെയും മേധാവിത്വത്തെ ചോദ്യം ചെയ്ത്‌ ലീഗ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌ തുടര്‍ന്നിരുന്ന ലെവണ്റ്റെയെ ഒസ്സസുന എതിരില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തു.കഴിഞ്ഞ മത്സരങ്ങള്‍ ജയിച്ച റിയല്‍,ബാര്‍സ ടീമുകള്‍ ലെവണ്റ്റെയെ പിന്തള്ളി യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലേക്ക്‌ കയറി. 
10 മത്സരങ്ങളില്‍ നിന്നും 25 പോയണ്റ്റുള്ള റിയല്‍ മാഡ്രിഡ്‌ ആണ്‌ ലീഗില്‍ തലപ്പത്ത്‌.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും , ഹിഗ്വയ്ണ്റ്റേയും ഗോളടിമികവാണ്‌ ഇവരെ ഒന്നാം സ്ഥാനത്ത്‌ എത്തിച്ചത്‌.ലെവണ്റ്റെയോട്‌ ഏറ്റ പരാജയവും തുടര്‍ന്ന്‌ റേസിങ്ങിനോട്‌ ഗോള്‍ രഹിതസമനില വഴങ്ങേണ്ടിവന്നതും ഒന്നാം സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായെങ്കിലും തുടര്‍ച്ചയായ ജയങ്ങളോടെ വീണ്ടും തിരിച്ചുവന്നിരിക്കയാണ്‌ റിയല്‍ മാഡ്രിഡ്‌.ബദ്ധവൈരികളായ ബാര്‍സലോണയില്‍ നിന്നും ലീഗ്‌ കിരീടം തിരിച്ച്‌ പിടിക്കാന്‍ തന്നെയാണ്‌ മൌറിന്യോയുടെ കുട്ടികള്‍ കച്ചകെട്ടിയിറങ്ങിയതെന്ന്‌ ഇതിനോടകം തെളിയിച്ചുകഴിഞ്ഞു.
എന്നാല്‍ ഇതിനു മറുപടിയായി മറുഭാഗത്ത്‌ ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഫോമിണ്റ്റെ പിന്‍ബലത്തില്‍ ബാര്‍സിലോണ വിജയപാതയിലേക്ക്‌ തിരിചെത്തിക്കഴിഞ്ഞു.3 സമനിലകള്‍ ടീമിണ്റ്റെ താളം കെടുത്തിയെന്ന്‌ തോന്നിപ്പിച്ചുവെങ്കിലും കഴിഞ്ഞ മത്സരത്തില്‍ 5-0 നു മല്ലോര്‍ക്കയെ തോല്‍പിച്ച്‌ 24 പോയണ്റ്റോടെ രണ്ടാം സ്ഥാനത്തേക്ക്‌ മുന്നേറി.സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്കാണ്‌ ബാര്‍സയ്ക്ക്‌ വിജയം നേടാന്‍ അനിവാര്യമായത്‌.13 ഗോളുമായി മെസ്സി ഗോള്‍പട്ടികയില്‍  മുന്നില്‍  നില്‍ക്കുന്നു. 
പോയണ്റ്റ്‌ നില(മത്സരം -പോയണ്റ്റ്‌) 
  1. റിയല്‍ മാഡ്രിഡ്‌ - 10-25
  2. ബാര്‍സിലോണ  -  10-24
  3. ലെവണ്റ്റെ  -         10-23
  4. വിയ്യാറയല്‍ -        10 -21
  5. സെവിയ്യ -               9-17 
ഗോള്‍വേട്ടക്കാറ്‍
  1. മെസ്സി (ബാര്‍സിലോണ)- 13
  2. റൊണാള്‍ഡൊ(റിയല്‍ മാഡ്രിഡ്‌) - 10
  3. ഹിഗ്വയ്ന്‍(റിയല്‍ മാഡ്രിഡ്‌)- 10
  4. സോള്‍ഡാഡോ(വലന്‍സിയ)  -6
  5. ഗാര്‍സിയ(അറ്റ്ലറ്റിക്കോ) -6

    Comments

    Post a Comment

    Popular posts from this blog

    ഫിഫ വലയ്ക്കുള്ളിൽ...

    അങ്ങനെ ഫിഫ ലോകകപ്പിന്റെ രണ്ടാം ഘട്ടം,പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചു.ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യവു,ം,വിവാദങ്ങളും നിറഞ്ഞുനിന്ന എട്ട്‌ പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ വല നിറച്ച്‌ ഗോളുകളും കൂടെ ഫിഫ പ്രസിഡന്റ്‌ സെപ്പ്‌ ബ്ലാറ്ററേയും കിട്ടിയത്‌ മതിമറന്ന്‌ ആഘോഷിക്കുകയാണ്‌ മാധ്യമങ്ങൾ.ലോകകപ്പിന്റെ മുഖഭാവം മാറുന്നതാണ്‌ പ്രീ ക്വാർട്ടർ മത്സരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കണ്ടത്‌.മൂന്നിൽ കൂടുതലാണ്‌ ആദ്യത്തെ ആറു മത്സരങ്ങളിലെ ഗോൾ ശരാശരി.ഗ്രൂപ്പ്‌ ഘട്ടത്തിലെ ഗോളില്ലാ കണക്കുകൾ പറഞ്ഞ്‌ വിഷമിച്ചവർക്ക്‌ ഇതൊരു ആശ്വാസമായേക്കാം.16 ടീമുകൾ മാറ്റുരച്ച പ്രീ ക്വാർട്ടർ ഫൈനൽസിൽ നിന്നും 8 ടീമുകൾ ക്വാർട്ടർ ഫൈനൽസിൽ കടന്നു.ഇതിൽ 4 ടീമുകൾ ലാറ്റിനമേരിക്കയിൽ നിന്നാണ്‌ എന്നതാണ്‌ ശ്രദ്ധേയമായ കാര്യം.ഇതു വരെ ഒരു ലോകകപ്പിലും ഇത്രയധികം ലാറ്റിനമേരിക്കൻ ടീമുകൾ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ വന്നിട്ടില്ല.യൂറോപ്പിൽ നിന്നും 3 ടീമുകളും ആഫ്രിക്കൻ സാന്നിദ്ധ്യമായി ഘാനയുമാണ്‌ ക്വാർട്ടർ ഫൈനലിൽ സെമിയിലേക്കുള്ള ടിക്കറ്റിനായി മത്സരിക്കാൻ പോകുന്നത്‌. ഇനി പ്രീ ക്വാർട്ടർ മത്സരങ്ങളിലേക്കൊരു എത്തിനോട്ടം. ഗ്രൂപ്പ്‌ എ ചാമ്പ്യന്മാരായ

    യൂറോപ്പ്‌ വിയർക്കുന്നു

    2010 ഫിഫ ലോകകപ്പിന്റെ ആദ്യറൗണ്ട്‌ മത്സരങ്ങൾ അവസാനിച്ചു.32 ഇൽ നിന്നും 16 ലേക്ക്‌ ടീമുകൾ ചുരുങ്ങി.ഇനി വാശിയേറിയ പോരാട്ടങ്ങളാണ്‌.കാരണം വിരസമായ സമനിലകൾ ഇനി ഉണ്ടാവില്ല.എല്ലാ മത്സരങ്ങളിലും ഒരു ഫലം തീർച്ച.അങ്ങനെ പ്രീ ക്വാർട്ടർ,ക്വാർട്ടർ,സെമി,ലൂസേഴ്സ്‌ ഫൈനലുകളും ലോകചാമ്പ്യനെ നിർണ്ണയിക്കുന്ന 'ഗ്രാന്റ്‌ ഫിനാലെ' യും കടന്നുവരുന്നു.ഇനിയുള്ള ഓരോ ദിവസങ്ങളിലൂടെ,ഓരോ മത്സരങ്ങളിലൂടെ നമ്മൾ കിരീടമണിയുന്ന രാജാക്കന്മാരിലേക്ക്‌ പടിപടിയായി അടുക്കുന്നു.അതെ ആവേശകരമായ നോക്കൗട്ട്‌ റൗണ്ടുകളിലേക്ക്‌ ഫിഫ ലോകകപ്പ്‌ കിതച്ച്‌ കിതച്ച്‌ എത്തിയിരിക്കുന്നു. തികച്ചും വ്യത്യസ്തമാണ്‌ പ്രീ ക്വാർട്ടർ ലൈനപ്പ്‌.അപ്രതീക്ഷിതമായ ഒരുപാട്‌ അട്ടിമറികൾ നടന്ന ഗ്രൂപ്പ്‌ മത്സരങ്ങൾക്കൊടുവിൽ വഴിതെറ്റിപോയ ഫ്രാൻസും,ഇറ്റലിയും ഇല്ലാത്ത അഞ്ച്‌ ലാറ്റിനമേരിക്കൻ ടീമുകൾ ഇടം പിടിച്ച പ്രവചനങ്ങളെ കാറ്റിൽ പറത്തുന്ന 16 ടീമുകൾ. യൂറോപ്പ്യന്മാർക്കിതെന്തുപറ്റി?ഹോളണ്ടിനൊഴികെ മറ്റൊരു യൂറോപ്പ്യൻ ടീമിനും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിച്ചില്ല.ഒന്നാം ഗ്രൂപ്പ്‌ തന്നെ നോക്കാം,കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ്‌ അപ്‌ ആയ ഫ്രാൻസ്‌ താരതമ്യേന ദു